Latest NewsNewsIndiaBusiness

ഭാരത് ഡ്രോൺ മഹോത്സവ് ആരംഭിച്ചു

ഡ്രോൺ സാങ്കേതികവിദ്യയിൽ കൂടുതൽ നിക്ഷേപത്തിനായി പ്രധാനമന്ത്രി നിക്ഷേപകരെ ക്ഷണിച്ചിട്ടുണ്ട്

രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവൽ ആരംഭിച്ചു. ‘ഭാരത് ഡ്രോൺ മഹോത്സവ്’ എന്ന പേര് നൽകിയ ഡ്രോൺ ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡ്രോൺ മഹോത്സവത്തിൽ 70 സ്റ്റാളുകളാണ് ഉള്ളത്. 1600 പ്രതിനിധികൾ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കും.

കാർഷിക രംഗത്ത് കർഷകരെ ശാക്തീകരിക്കാനും കൃഷി മെച്ചപ്പെടുത്താനും ആധുനിക സംവിധാനങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ഡ്രോൺ സാങ്കേതികവിദ്യയിൽ കൂടുതൽ നിക്ഷേപത്തിനായി പ്രധാനമന്ത്രി നിക്ഷേപകരെ ക്ഷണിച്ചിട്ടുണ്ട്.

Also Read: ജയിക്കാൻ എൽ.ഡി.എഫ് എന്തുപണിയും ചെയ്യും, ജോ ജോസഫിന്റെ വ്യാജ വീഡിയോ നാടകം: സുരേഷ് ഗോപി

‘റോഡുകൾ, ഒപ്റ്റിക്കൽ ഫൈബർ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നീ രംഗങ്ങളിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമ്പോഴും കൃഷിപ്പണികൾ പഴയ രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. ഇത് ഉൽപ്പാദനക്ഷമത കുറയാൻ കാരണമാകുന്നു. കാർഷിക രംഗത്ത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഡ്രോൺ സാങ്കേതികവിദ്യയ്ക്ക് കഴിയും’, പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button