Latest NewsNewsIndiaBusiness

ആർബിഐ: ഇന്ത്യൻ ഡിജിറ്റൽ കറൻസിയിൽ കൂടുതൽ വ്യക്തത

ഗ്രേഡഡ് സമീപനത്തിലൂടെയാകും സിബിഡിസിയുടെ അവതരണം

ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി ആർബിഐ. രാജ്യം പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയെ കുറിച്ച് ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് കൂടുതൽ വ്യക്തത വരുത്തിയത്.

രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) ആണ് അവതരിപ്പിക്കുന്നത്. ഗ്രേഡഡ് സമീപനത്തിലൂടെയാകും സിബിഡിസിയുടെ അവതരണം.

Also Read: ‘ബാല നേരത്തേ രക്ഷപ്പെട്ടു’: നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തുന്ന പ്രബുദ്ധർ-അഞ്‍ജു പാർവതി പ്രഭീഷ് എഴുതുന്നു

രാജ്യത്തിന്റെ ധനനയം, സാമ്പത്തിക സ്ഥിരത, പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കും സിബിഡിസി പുറത്തിറങ്ങുക. നിലവിൽ, സിബിഡിസിന്റെ ഗുണദോഷങ്ങൾ പരിശോധിക്കുകയാണ് ആർബിഐ. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന രൂപയുടെ ഡിജിറ്റൽ പതിപ്പായ സിബിഡിസി നടപ്പ് സാമ്പത്തിക വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button