ArticleKeralaCinemaMollywoodLatest NewsNewsEntertainmentWriters' Corner

‘ബാല നേരത്തേ രക്ഷപ്പെട്ടു’: നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തുന്ന പ്രബുദ്ധർ-അഞ്‍ജു പാർവതി പ്രഭീഷ് എഴുതുന്നു

'ഗോപി സുന്ദർ ഒന്നോ രണ്ടോ പത്തോ കെട്ടിയാലും അതിൻ്റെ ഗുണവും ദോഷവും അയാൾക്ക് മാത്രമുള്ളത്, അവരായി; അവരുടെ പാടായി': അഞ്‍ജു പാർവതി പ്രഭീഷ്

‘ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും കഷ്ടപ്പെടാതെ ഇറങ്ങിപ്പോരൂ’ എന്ന് ഭിത്തികളിൽ മൈദമാവ് കൊണ്ടൊട്ടിച്ച പോസ്റ്ററുകൾ നിരത്തിയവരെല്ലാം സോഷ്യൽ മീഡിയാ കവലകളിൽ ഒത്തുകൂടി സ്മാർത്ത വിചാരണ ചെയ്യുന്ന സുന്ദരമായ കാഴ്ചയാണ് എങ്ങും. ഒക്കെയും ഈ ചിത്രത്തെ ചുറ്റിപ്പറ്റി !

അയ്യേ ഈ സിനിമാക്കാർക്ക് ഇത് തന്നെ പണിയെന്നും ബാല നേരത്തേ രക്ഷപ്പെട്ടുവെന്നും ഒക്കെ മുക്കിലും മൂലയിലും ഉഗ്രമായ ചർച്ചകൾ നടക്കുന്നുണ്ട്. അന്യന്‍റെ സ്വകാര്യതകള്‍ക്കു മേൽ ഒളിച്ചുനോട്ടം നടത്തി അത് നാടൊട്ടുക്കും വിളമ്പുന്ന മാധ്യമങ്ങൾ അര നാഴിക ഇടവിട്ട് ഈ വാർത്ത തന്നെ പല രൂപത്തിലും ഭാവത്തിലും നിറത്തിലും ജനസമക്ഷം എത്തിക്കുന്നുമുണ്ട്. A divorced daughter is better than a dead daughter എന്നും A divorced daughter is much much better than a married daughter എന്നുമൊക്കെ രണ്ടു ദിവസം മുമ്പ് സ്റ്റാറ്റസ് ഇട്ട് ആഘോഷിച്ചവരൊക്കെ സെക്കൻ്റ് ഹാൻഡ്, ഓടി തുരുമ്പിച്ച വണ്ടി എന്നൊക്കെ എഴുതി സ്ത്രീ ശാക്തീകരണത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

Also Read:മാല്‍വെയര്‍ പ്രചരിപ്പിക്കുന്നു: സൂം ആപ്പ് ഉപയോഗിക്കുന്നവർക്ക് നിര്‍ദ്ദേശവുമായി കമ്പനി

മല്ലു പൊളിയാണ്, തേങ്ങയാണ് മാങ്ങയാണ് എന്ന് വിശേഷിപ്പിക്കുന്നവരൊക്കെയാണ് അന്യന്റെ തീർത്തും സ്വകാര്യമായ തീരുമാനങ്ങൾ കണ്ട് വായും പൊളിച്ച് ഇരവാദം മുഴക്കുന്നത്. ഒരു മുഖത്തിനുള്ളിൽ പലതരം കാപട്യം ഒളിപ്പിച്ചു കടത്തുന്നവന്റെ പേരാണ് മലയാളി. അവന് ഒരു ദിവസം തന്നെ പല മുഖമാണ്. ഫേസ്ബുക്കിൽ പോസ്റ്റിടുമ്പോൾ ഒരു മുഖം. അടുത്തവന്റെ പോസ്റ്റിനോ വാർത്തയ്ക്കോ കീഴെ പോസ്റ്റിടുമ്പോൾ മറ്റൊരു മുഖം. വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുമ്പോൾ വീണ്ടുമൊരു മുഖം. നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തി സ്വയം ആത്മരതി അടയുന്ന കൂട്ടർ! സ്വന്തം കാരുണ്യഭാവത്തെ വാഴ്ത്തി പോസ്റ്റിട്ട ശേഷം അടുത്ത നിമിഷം അടുത്തൊരാളോട് എംപതി കാട്ടാനറിയാത്ത മനുഷ്യർ. എന്നാലും ഇവർ സ്വയം വിശേഷിപ്പിക്കുന്നത് പ്രബുദ്ധർ എന്നാണ്.

Also Read:കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു, യുഡിഎഫിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്: എ വിജയരാഘവന്‍

ഗോപി സുന്ദർ ഒന്നോ രണ്ടോ പത്തോ കെട്ടിയാലും അതിൻ്റെ ഗുണവും ദോഷവും അയാൾക്ക് മാത്രമുള്ളത്. അത് നമ്മളെയോ സമൂഹത്തെയോ യാതൊരു വിധത്തിലും ബാധിക്കുന്നതേയില്ല. ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ശേഷം അഭയയുമൊത്ത് ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പിൽ പത്തു വർഷം കഴിഞ്ഞ ഒരാളെ സ്വീകരിക്കുവാനുള്ള തീരുമാനം അമൃതയുടെ മാത്രം പേഴ്സണൽ ചോയ്സ്. അതിൻ്റെ നെല്ലും പതിരും ചികയേണ്ടതും അതിൻ്റെ ഗുണവും ദോഷവും അനുഭവിക്കേണ്ടതും അവർ മാത്രം. അത് ജഡ്ജ് ചെയ്യാൻ നമ്മളാര്? സെലിബ്രിറ്റികളുടെ ജീവിതം കോപ്പി ചെയ്ത് മാതൃകയാക്കാൻ തക്ക വെളിവുകേട് ഉള്ളവർ ഈ 2022 ൽ ഉണ്ടെങ്കിൽ അത് അവരുടെ മാത്രം ബുദ്ധിശൂന്യത. ഒരു സംഗീത സംവിധായകൻ്റെ ട്യൂണുകളെ ഇഷ്ടപ്പെടാം; ഇഷ്ടപ്പെടാതിരിക്കാം. അത് നമ്മുടെ ചോയ്സ്. ഒരു ഗായികയുടെ ആലാപനത്തെയും സ്വരമാധുരിയേയും ഇഷ്ടപ്പെടാം; ഇഷ്ടപ്പെടാതെയിരിക്കാം. അതും നമ്മുടെ ചോയ്സ്. പക്ഷേ അവരുടെ തീർത്തും പേഴ്സണലായ തീരുമാനങ്ങളെ ; അതും സമൂഹത്തിന് ഒരു രീതിയിലും ബാധകമാവാത്ത കാര്യങ്ങളെ ചോദ്യം ചെയ്യാൻ നമുക്ക് എന്തവകാശം? അവരായി; അവരുടെ പാടായി!

അഞ്‍ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button