KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: എൻ.ഡി.എയുടെ പ്രചാരണത്തിനായി സുരേഷ് ഗോപി ഇന്ന് തൃക്കാക്കരയിലെത്തും

 

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.ഡി.എയുടെ പ്രചാരണത്തിനായി സുരേഷ് ഗോപി ഇന്ന് തൃക്കാക്കരയിലെത്തും. രാവിലെ 8.30 ന് ഇടച്ചിറയിലാണ് ആദ്യ പ്രചാരണ പരിപാടി. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ചുകൊണ്ടുളള നിരവധി പരിപാടികളിൽ അദ്ദേഹം ഇന്ന് പങ്കെടുക്കും.

തൃക്കാക്കരയിൽ പ്രചാരണം അതിന്റെ പൂര്‍ണ്ണ ചൂടില്‍ എത്തിനിൽക്കുമ്പോഴാണ് സുരേഷ് ഗോപി ഉൾപ്പെടെയുളളവർ തൃക്കാക്കരയില്‍ എത്തുന്നത്.

തൃക്കാക്കരയില്‍, സുരേഷ് ഗോപിയുടെ  പ്രചാരണം വലിയ രീതിയിൽ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button