Latest NewsUAENewsInternationalGulf

ശൈഖ് അബ്ദുള്ളയെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ്

അബുദാബി: യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച നടത്തി. യുക്രൈൻ പ്രതിസന്ധിയും ചർച്ചാ വിഷയമായി.

Read Also: നെഹ്‌റു എവിടെ? മോദി എവിടെ?: ഭൂമിയെയും ആകാശത്തെയും താരതമ്യം ചെയ്യുന്നതുപോലെയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി

സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയിൽ നേതാക്കൾ ഉയർത്തിക്കാട്ടി. രാജ്യത്തിന്റെ വളർച്ചയ്ക്കും സമൃദ്ധിയ്ക്കുമായി ശൈഖ് അബ്ദുള്ള തുർക്കി പ്രസിഡന്റിന് ആശംസ അറിയിക്കുകയും ചെയ്തു.

സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഏകീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള വികസന ശ്രമങ്ങളുമായി മുന്നോട്ടുപോകാനുമുള്ള യുഎഇയുടെ താൽപര്യം ശൈഖ് അബ്ദുള്ള ചർച്ചയിൽ ഉയർത്തിക്കാട്ടി.

Read Also: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ദിവസം എക്‌സിറ്റ് പോളിന് നിരോധനം

shortlink

Related Articles

Post Your Comments

Related Articles


Back to top button