KeralaNattuvarthaLatest NewsNews

ഞങ്ങൾക്കും അംഗത്വം വേണം, വരണം’വനിത സംവരണ ബില്‍’: ആർ ബിന്ദു

തിരുവനന്തപുരം: നിയമസഭയിലും പാര്‍ലമെന്‍റിലും സ്ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം അനുവദിക്കുന്ന ‘വനിത സംവരണ ബില്‍’ പാസാക്കണമെന്ന്‌ മന്ത്രി ആർ ബിന്ദു. ദേശീയ വനിതാ സാമാജികരുടെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലായിരുന്നു മന്ത്രി തങ്ങളുടെ ആവശ്യം വ്യക്തമാക്കിയത്.

Also Read:ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.2 ബില്യൺ റിയാൽ: ആഗോളതലത്തിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്

’26 വര്‍ഷമായിട്ടും പാസാക്കാന്‍ കഴിയാത്ത ബില്‍ എത്രയും വേഗം ലോക്‌സഭയില്‍ അവതരിപ്പിക്കണം. ലോക്‌സഭ കടന്നില്ലെങ്കിലും ഒരിക്കല്‍ രാജ്യസഭ പാസാക്കിയ ബില്‍ വീണ്ടും അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സാധിക്കും. നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിത്യ റാങ്കിങ്‌ ഇപ്പോള്‍ എക്കാലത്തെയും കുറഞ്ഞ റാങ്കിങിലാണ്‌. 78 വനിതാ അംഗങ്ങള്‍ മാത്രമാണ്‌ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചത്‌. ബില്‍ പാസാക്കാന്‍ ആവശ്യമായ നടപടികള്‍ വൈകാതെ കൈക്കൊള്ളണം’, ദേശീയ വനിതാ സാമാജികരുടെ സമ്മേളനം ആവശ്യപ്പെട്ടു.

അതേസമയം, പൊതുസ്ഥലങ്ങളിലും സ്വകാര്യ, വെര്‍ച്വല്‍ ഇടങ്ങളിലും സ്ത്രീ വിരുദ്ധവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന്‌ വനിതാ പ്രതിനിധികൾ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്‍റ്, നിയമസഭാംഗങ്ങളും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും പ്രമേയം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button