Latest NewsNewsIndia

ആധാർ കാർഡ് സുരക്ഷ: വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ

ഡൽഹി: ആധാർ കാർഡ് വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ. വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട്, ബെംഗളൂരുവിലെ യുഐഡിഎഐ മേഖലാ കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ റദ്ദ് ചെയ്യുകയായിരുന്നു. ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ,ഉടമകൾ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർദ്ദേശമുള്ളൂ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഉടമയുടെ സ്വകാര്യതയും, ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് ആധാർ സംവിധാനം പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഫോട്ടോഷോപ്പ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിന് നൽകിയ നിർദ്ദേശം തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

‘കാൺപൂരിൽ ക്ഷേത്രങ്ങൾ കയ്യേറി ബിരിയാണിക്കടയാക്കി’: ശക്തമായ നടപടിയെടുത്ത് മേയർ

ആധാർ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും, ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ നമ്പർ മാസ്ക് ചെയ്ത കോപ്പി മാത്രം നൽകണമെന്നുമായിരുന്നു നേരത്തെ, യുഐഡിഎഐയുടെ ബെംഗളൂരു മേഖല കേന്ദ്രം പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേതെന്നും യുഐഡിഎഐയിൽ നിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാൻ കഴിയൂ എന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.

അതേസമയം, ഈ നിർദ്ദേശങ്ങൾ ആധാർ വിവരങ്ങൾ ചോരുന്നുവെന്ന തരത്തിലുള്ള ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും കാരണമായി. ഇതോടെ നിർദ്ദേശങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ രംഗത്ത് വരികയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button