AlappuzhaKeralaLatest NewsNews

നഷ്ട പരിഹാരത്തുക അടച്ചില്ല : റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധനം തുടരാൻ തീരുമാനം

റിലയന്‍സ് നഗരസഭയ്ക്ക് അടയ്ക്കാനുള്ള ഭീമമായ നഷ്ട പരിഹാരത്തുക അടയ്ക്കാത്തതിനാലും ഉഭയകക്ഷി ചര്‍ച്ച പ്രകാരം ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി രഹസ്യമായി പോളുകള്‍ സ്ഥാപിക്കാനും കേബിള്‍ വലിയ്ക്കാനും ശ്രമിക്കുന്നതിനാലുമാണ് നടപടി

ആലപ്പുഴ: റിലയന്‍സ് ജിയോ ഇന്‍ഫോ കോമിന്റെ കേബിളുകള്‍ നഗരത്തില്‍ സ്ഥാപിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. റിലയന്‍സ് നഗരസഭയ്ക്ക് അടയ്ക്കാനുള്ള ഭീമമായ നഷ്ട പരിഹാരത്തുക അടയ്ക്കാത്തതിനാലും ഉഭയകക്ഷി ചര്‍ച്ച പ്രകാരം ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി രഹസ്യമായി പോളുകള്‍ സ്ഥാപിക്കാനും കേബിള്‍ വലിയ്ക്കാനും ശ്രമിക്കുന്നതിനാലുമാണ് നടപടി.

അനുമതിയില്ലാതെ രാത്രികാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ നഗരസഭ നൈറ്റ് സ്‌ക്വാഡ് കണ്ടെത്തി തടഞ്ഞിരുന്നു. പൊതു ഇടങ്ങളില്‍ അനുവാദം കൂടാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. റിലയന്‍സിന്റെ ഇത്തരം അനധികൃത പ്രവൃത്തി കണ്ടെത്തി നടപടിയെടുക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കാനും തീരുമാനമായി.

Read Also : ‘ബി.ജെ.പിയുടേത് വംശഹത്യാ രാഷ്ട്രീയം, ഇരകളും വേട്ടക്കാരും തുല്യരല്ല’: ബഹുജന റാലിയുമായി എസ്.ഡി.പി.ഐ

റിലയന്‍സ് ജിയോ ഇന്‍ഫോ കോം റോഡ് മെയിന്റനന്‍സ് ചാര്‍ജ്ജ്, പിഴ തുടങ്ങിയ ഇനത്തില്‍ ആണ് തുക അടയ്ക്കാനുള്ളത്. നഗരസഭയ്ക്ക് നല്‍കേണ്ട തുക അടയ്ക്കാതെ സ്ഥാപനത്തിന്റെ നഗരത്തിലെ എല്ലാ വിധ കേബിളിംഗ് അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണെന്നും എവിടെയെങ്കിലും കേബിളിംഗ് പ്രവൃത്തി നടക്കുന്നത് കണ്ടാല്‍ നഗരസഭയെ വിവരമറിയിക്കണമെന്നും നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷന്‍ പി.എസ്.എം ഹുസൈന്‍ എന്നിവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button