Latest NewsNewsIndia

വ്യാപാരമേളയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ച 97 പേര്‍ക്ക് ഭക്ഷ്യ വിഷബാധ

മേളയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണ ശാലയില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് വിഷബാധയേറ്റത്

ഭോപ്പാല്‍: വ്യാപാരമേളയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ച 97 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. മധ്യപ്രദേശിലാണ് സംഭവം. പാനിപുരി കഴിച്ച 97 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വ്യാപാരമേളയില്‍ പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണ ശാലയില്‍ നിന്ന് പാനിപുരി കഴിച്ച കുട്ടികള്‍ക്കാണ് കൂട്ടത്തോടെ ഭക്ഷ്യ വിഷബാധയേറ്റത്. മാണ്ഡ്‌ല ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ആദിവാസി മേഖലയായ സിംഗാര്‍പൂര്‍ പ്രദേശത്ത് സംഘടിപ്പിച്ച വ്യാപരമേളയില്‍ പങ്കെടുത്ത കുട്ടികളാണ് രോഗബാധിതരായത്.

Read Also: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ  സുരക്ഷിത യാത്ര ഉറപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

മേളയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന പാനിപുരി ഷോപ്പില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് കൂട്ടത്തോടെ ഭക്ഷ്യ വിഷബാധയേറ്റത്. രാത്രി ഏഴരയോടെ കുട്ടികള്‍ വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മുഴുവന്‍ കുട്ടികളെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ സര്‍ജന്‍ ഡോ കെ.ആര്‍ ശാക്യ പറഞ്ഞു. നിലവില്‍ കുട്ടികള്‍ അപകടനില തരണം ചെയ്തു. പാനിപുരി ഷോപ്പ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button