Latest NewsNewsLife StyleHealth & FitnessHome & Garden

ഉറുമ്പ് ശല്യം ഇല്ലാതാക്കണോ ? അറിയാം ചില എളുപ്പവഴികൾ

ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ ചില എളുപ്പവഴികളുണ്ട്. ആഹാരസാധനങ്ങളുടെ ഗന്ധം ഉറുമ്പുകളെ ആകര്‍ഷിക്കും. അതിനാല്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കി വീട് വൃത്തിയാക്കുക. പഞ്ചസാര, തേന്‍ മുതലായവ വച്ചിരിക്കുന്ന പാത്രങ്ങള്‍ നന്നായി അടച്ചു സൂക്ഷിക്കുക. അടുക്കളയില്‍ സാധനങ്ങള്‍ വയ്ക്കുന്ന അലമാരകള്‍, തറ എന്നിവ വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം.

ഡിഷ് സോപ്പും വെള്ളവും 1:2 എന്ന അനുപാതത്തിലെടുത്ത് ഒരു കുപ്പിയില്‍ നിറയ്ക്കുക. ഇത് നന്നായി കുലുക്കി ഉറുമ്പിന്റെ പുറത്തേക്ക് സ്‌പ്രേ ചെയ്യുക. ഉറുമ്പുകള്‍ ചാവും. നനഞ്ഞ തുണി ഉപയോഗിച്ച് ചത്ത ഉറുമ്പുകളെ തുടച്ചു നീക്കുക.

Read Also : വാസി അൽ ഹക്കീമും മുജാഹിദ് ബാലുശ്ശേരിയും ഏത് ജയിലിലാണ്? ഇന്ത്യയെ സ്നേഹിക്കുന്നവരല്ല എസ്.ഡി.പി.ഐ: പി.സി ജോർജ്

വിനാഗിരിയും വെള്ളവും തുല്യ അളവില്‍ എടുത്ത് പ്രകൃതിദത്ത കീടനാശിനി ഉണ്ടാക്കുക. ഉറുമ്പുകളിലേക്ക് ഇത് സ്‌പ്രേ ചെയ്താല്‍ അവ ചാവും. വാതിലുകള്‍, ജനലുകള്‍ തുടങ്ങിയ ഉറുമ്പ് ശല്യമുള്ള സ്ഥലങ്ങളില്‍ ഇത് തളിച്ചാല്‍ ഉറുമ്പുകള്‍ അകന്നു നില്‍ക്കും. ജനലുകളും തറയും തുടയ്ക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.

ഉറുമ്പുകള്‍ക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഫലപ്രദമായ ഒരു വസ്തുവാണ് കുരുമുളക് പൊടി. അലമാരകള്‍, ജനലുകള്‍, ആഹാര സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റും, തുടങ്ങിയ ഇടങ്ങളിലൊക്കെ കുരുമുളക് പൊടി വിതറുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button