CricketLatest NewsNewsSports

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടം ആര് നേടും? പ്രവചനവുമായി മുന്‍ താരങ്ങള്‍

അഹമ്മദാബാദ്: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീട സാധ്യത പ്രവചിച്ച് മുൻ താരങ്ങൾ. ഇന്ത്യന്‍ സ്‌പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ്, റാവല്‍പിണ്ടി എക്‌സ്‌പ്രസ് ഷോയിബ് അക്തർ, സുരേഷ് റെയ്‌ന എന്നിവരുടെ പിന്തുണ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനാണ്. എന്നാൽ, ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഗ്രേം സ്‌മിത്തിന്‍റെ പിന്തുണ തന്‍റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സിനാണ്.

‘രാജസ്ഥാന്‍ റോയല്‍സിന് മുകളില്‍ നേരിയ മുന്‍തൂക്കം ഗുജറാത്ത് ടൈറ്റന്‍സിനുണ്ട് എന്നാണ് തോന്നുന്നത്. സീസണില്‍ ടീം കാത്തുസൂക്ഷിക്കുന്ന ടെംബോയും നാലഞ്ച് ദിവസത്തെ വിശ്രമം കഴിഞ്ഞെത്തുന്നതുമാണ് ഇതിന് കാരണം’ റെയ്‌ന പറഞ്ഞു. ഫോമിലുള്ള ജോസ് ബട്‌ലറെ ഗുജറാത്ത് ടീം നിസാരമായി കാണരുതെന്നും സുരേഷ് റെയ്‌ന അഭ്യര്‍ഥിച്ചു.

Read Also:- മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാൻ റോസ് വാട്ടര്‍!

‘അഹമ്മദാബാദില്‍ നേരത്തെ കളിച്ചിട്ടുള്ളതാണ് രാജസ്ഥാന് മുന്‍തൂക്കം നല്‍കുന്നത്. ഔട്ട്ഫീല്‍ഡും പിച്ചും ബൗണ്‍സും അടക്കമുള്ള അവിടുത്തെ സാഹചര്യങ്ങളുമായി ടീം പൊരുത്തപ്പെട്ടുക്കഴിഞ്ഞു. ഇരു ടീമിലും മാച്ച് വിന്നര്‍മാരായ വമ്പന്‍ താരങ്ങളുള്ളതിനാല്‍ സാഹചര്യത്തിനനുസരിച്ച് ആരെങ്കിലും ഉയര്‍ന്നാല്‍ കലാശപ്പോര് വലിയ ആവേശമാകും’ സ്‌മിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button