Latest NewsIndia

‘എന്തെങ്കിലും ചെയ്യൂ’: ടെക്സാസ് ഷൂട്ടിംഗ് സൈറ്റ് സന്ദർശിച്ച ജോ ബൈഡനോട് ജനങ്ങൾ

വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസിലുണ്ടായ വെടിവെയ്പ്പു നടന്ന സ്ഥലം സന്ദർശിച്ച ജോ ബൈഡനോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ട് ജനങ്ങൾ.

ഞായറാഴ്ചയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എലമെന്ററി സ്കൂൾ സന്ദർശിച്ചത്. അദ്ദേഹം തിരിച്ചു പോകാൻ നേരം, ‘എന്തെങ്കിലും ചെയ്യൂ’ എന്നാണ് ജനങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. മറുപടിയായി ‘നമ്മൾ ചെയ്യും’ എന്നദ്ദേഹം പറഞ്ഞു. റോബ് എലമെന്ററി സ്കൂൾ സന്ദർശിച്ച ബൈഡൻ കൊല്ലപ്പെട്ടവരുടെ സ്മാരകത്തിനു മുന്നിൽ ഒരു നിമിഷം നിന്നു. അദ്ദേഹത്തിന്റെ പത്നി ഓരോ കുട്ടികളുടെയും സ്മരണാർത്ഥം 21 വെള്ള ബൊക്കെകൾ അവിടെ അർപ്പിച്ചു.

ഇക്കഴിഞ്ഞ മെയ് 24 ന് ടെക്സാസിലെ ഉവാൾഡോയിൽ വെടിവെപ്പിൽ രണ്ട് അധ്യാപകർ അടക്കം 21 പേർ കൊല്ലപ്പെട്ടിരുന്നു. സാൽവദോസ് റൊണാൾഡോ ഡാമോസ് എന്ന ഒരു 18 വയസ്സുകാരൻ യുവാവായിരുന്നു കൊലയാളി. ഇയാൾക്ക് മുൻപു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ചരിത്രമില്ല.

shortlink

Post Your Comments


Back to top button