Latest NewsNewsIndia

കര്‍ഷകരില്‍ നിന്ന് പണം തട്ടിയെടുത്തു: കര്‍ഷകര്‍ രാകേഷ് ടികായത്തിന് നേരെ മഷിയെറിഞ്ഞു

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായുള്ള പ്രതിഷേധ സമരത്തിന് കര്‍ഷകരില്‍ നിന്ന് പണപ്പിരിവ് നടത്തി, ടികായത്തിന് നേരെ മഷി എറിഞ്ഞ് കര്‍ഷകര്‍

ബംഗളൂരു: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായുള്ള പ്രതിഷേധ സമരത്തിന് പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപണം. സംഭവം ചോദിക്കാനെത്തിയ കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് നേരെ കര്‍ഷകര്‍ മഷിയെറിഞ്ഞു. ബംഗളൂരുവിലായിരുന്നു സംഭവം. പണം തട്ടിയ സംഭവത്തില്‍, വിശദീകരണം നല്‍കുന്നതിനിടെയായിരുന്നു രാകേഷ് ടികായത്തിന് നേരെ കര്‍ഷകര്‍ മഷി എറിഞ്ഞത്.

Read Also: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി,11-ാം ഗഡു വിതരണം: വിശദവിവരങ്ങൾ

കര്‍ണാടക രാജ്യ രൈത്ത് സംഘ നേതാവ് കോഡിഹള്ളി ചന്ദ്രശേഖര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനായി ചിലരില്‍ നിന്നായി പണം വാങ്ങിയതിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം, പ്രാദേശിക മാധ്യമം പുറത്തുവിട്ടിരുന്നു. ഈ വിവരം പുറത്തുവന്നതോടെ, ഇത് ആളുകള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാകേഷ് ടികായത്ത് ബംഗളൂരുവിലെത്തി കര്‍ഷകരെ കണ്ടത്.

സംഭവത്തില്‍, തനിക്ക് പങ്കില്ലെന്ന് കര്‍ഷകരോട് രാകേഷ് ടികായത്ത് പറഞ്ഞു. ചന്ദ്രശേഖര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന ശിക്ഷ ലഭിക്കണമെന്നും ടികായത്ത് അഭിപ്രായപ്പെട്ടു. ഇതോടെ ഇത് കേട്ടിരുന്ന മറ്റുള്ളവര്‍ രാകേഷ് ടിക്കായത്തിനോട് കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, ഇവര്‍ കയ്യില്‍ കരുതിയിരുന്ന മഷി രാകേഷ് ടികായത്തിന്റെ മുഖത്തേക്ക് ഒഴിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button