Latest NewsIndia

‘മുസ്ലിങ്ങളുടെ നിശബ്ദത ബലഹീനതയായി കാണരുത്’: ഗ്യാൻവാപി, മഥുര വിഷയങ്ങളിൽ പ്രമേയം പാസാക്കി മതസംഘടനകൾ

ഡൽഹി: മുസ്ലിങ്ങളുടെ നിശബ്ദത ബലഹീനതയായി കാണരുതെന്നു മുസ്ലിം സംഘടനകൾ. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജാമിയത്ത് ഉലമ ഇ ഹിന്ദ് എന്ന സംഘടനയുടെ മേധാവിയായ മൗലാന മഹമൂദ് മദനിയാണ് ഇപ്രകാരം മുന്നറിയിപ്പ് നൽകിയത്. ഗ്യാൻവാപി, മഥുര വിഷയങ്ങളിൽ ഭയമില്ലാതെ ഒറ്റക്കെട്ടായി നിൽക്കുമെന്നും സംഘടന പ്രമേയം പാസാക്കി.

മുസ്ലിങ്ങളോട് രാജ്യം വിട്ടു പോകാൻ ആവശ്യപ്പെടുന്നവർ സ്വയം രാജ്യം വിട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുത്താനുള്ള ചില സംസ്ഥാനങ്ങളുടെ ശ്രമത്തെ അദ്ദേഹം നഖശിഖാന്തം എതിർത്തു. മുസ്ലിം സമുദായത്തിലെ വിശ്വാസികളോട് ഇതൊന്നും കണ്ട് ഭയപ്പെടേണ്ട എന്നും, സ്വന്തം മതത്തോട് വിശ്വസ്തത പുലർത്താനും മദനി ആവശ്യപ്പെട്ടു.

വെറുപ്പിന്റെ വ്യാപാരികളെ ബുദ്ധി കൊണ്ടും ധൈര്യം കൊണ്ടും ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു സമരതന്ത്രം കൊണ്ടും തോൽപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാമിയത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ ദ്വിദിന വാർഷിക പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു മുൻ രാജ്യസഭ അംഗം കൂടിയായ മൗലാന മഹമൂദ് മദനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button