Latest NewsKeralaNews

പട്ടാപ്പകല്‍ വാനില്‍ എത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു, പെണ്‍കുട്ടിയുടെ മുടി മുറിച്ചു

പെണ്‍കുട്ടിയ്ക്ക് നേരെ പട്ടാപ്പകല്‍ ആക്രമണം, വാനില്‍ എത്തിയത് മുഖം മറച്ച സ്ത്രീയും പുരുഷനും

ചാലക്കുടി: പട്ടാപ്പകല്‍ വാനില്‍ എത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു. ചാലക്കുടി മേലൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘമാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ തലമുടി മുറിച്ചു. സ്ത്രീയും പുരുഷനുമാണ് വാനിലുണ്ടായിരുന്നതെന്നാണ് സൂചന. അക്രമി സംഘം മുഖം മറച്ചിരുന്നു.

Read Also: തേയില തോട്ടത്തിൽ ഓഫ് റോഡ് റേസിംഗ്: മോട്ടോര്‍ വാഹനവകുപ്പിന് പിഴയടച്ച് ജോജു ജോർജ്

സംഭവത്തില്‍, കൊരട്ടി പോലീസ്  കേസ് എടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇതെന്നാണ് നിഗമനം. കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം നല്‍കി തിരിച്ച് വരുമ്പോഴായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണമുണ്ടായത്.

വാനിലെത്തിയ സംഘം പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഇടിച്ച് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. അതിന് ശേഷമാണ് മുടിമുറിച്ചത്. വീടിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ ബഹളം കേട്ട് വീട്ടിലുള്ളവര്‍ പുറത്തേയ്ക്ക് ഇറങ്ങി വന്നെങ്കിലും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button