IdukkiLatest NewsKeralaNattuvarthaNews

തേയില തോട്ടത്തിൽ ഓഫ് റോഡ് റേസിംഗ്: മോട്ടോര്‍ വാഹനവകുപ്പിന് പിഴയടച്ച് ജോജു ജോർജ്

ഇടുക്കി: വാഗമണ്ണിലെ തേയില തോട്ടത്തിൽ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തിൽ, നടൻ ജോജു ജോര്‍ജ് പിഴ അടച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റേസിംഗിൽ പങ്കെടുത്തതിനും മോട്ടോര്‍ വാഹനവകുപ്പാണ് നടന് 5000 രൂപ പിഴ ഇട്ടത്.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്, ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണെങ്കിൽ, ഇനി ആവർത്തിക്കില്ലെന്ന് ജോജു രേഖാമൂലം ഉറപ്പ് നൽകി. ഇതേത്തുടർന്നാണ്, ചട്ടപ്രകാരം പിഴ ശിക്ഷ നൽകി ലൈസൻസ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആർ.ടി.ഒ ആർ. രമണൻ വ്യക്തമാക്കി.

മതവിദ്യാഭ്യാസത്തിന് സർക്കാർ ഫണ്ട് നൽകരുത്, ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചുകയറ്റുന്നത് തടയണം’

ഓഫ് റോഡ് റേസിംഗ് കേസിൽ ചൊവ്വാഴ്ചയാണ് നടൻ ജോജു ജോർജ് ഇടുക്കി ആർ.ടി.ഒയ്ക്കു മുന്നിൽ നേരിട്ട് ഹാജരായത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ, ഇടുക്കി ആർ.ടി.ഒ ജോജു ജോർജിന് നോട്ടീസ് അയച്ചിരുന്നു.

അതേസമയം, അനുമതിയില്ലാതെയാണ് റേസിംഗ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ, മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നും ജോജു മൊഴി നൽകി. ഇതേത്തുടർന്ന്, ജോജുവിന് പിഴ ഈടാക്കി നടപടി അവസാനിപ്പിക്കാൻ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button