Latest NewsNewsIndia

കെജ്‍രിവാളിന്റെ പ്രവചനം യാഥാർഥ്യമായി: തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള നീക്കമെന്ന് എ.എ.പി

2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി സത്യേന്ദ്ര ജെയിന്‍ ഹവാല ഇടപാടുകളിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എന്നാൽ, ആരോഗ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രവചിച്ചിരുന്നു. ആ പ്രവചനമാണ് തിങ്കളാഴ്ച യാഥാർഥ്യമായത്.

‘പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഇ.ഡി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഞങ്ങൾക്ക് മനസ്സിലായി. അവരെ സ്വാഗതം ചെയ്യുന്നു. നേരത്തെയും റെയ്ഡ് നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല’- കെജ്‍രിവാള്‍ പറഞ്ഞു.

Read Also: നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി

2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി സത്യേന്ദ്ര ജെയിന്‍ ഹവാല ഇടപാടുകളിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. തുടർന്നാണ്, സത്യേന്ദ്ര ജെയിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button