KeralaLatest NewsNews

വിവിധ സർക്കാർ വകുപ്പുകളിൽ അധിക തസ്തികകൾ കണ്ടെത്താൻ ശ്രമം തുടങ്ങി

 

 

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ ജോലിഭാരത്തിനനുസരിച്ച് തസ്തികകൾ ക്രമീകരിക്കാനും അധിക തസ്തികകൾ കണ്ടെത്താനും സർക്കാർ വീണ്ടും ശ്രമം തുടങ്ങി. ഇതിനായി പ്രത്യേകം സമിതികൾ രൂപവത്കരിച്ചു.

എല്ലാ വകുപ്പുകളിലും സെക്രട്ടറി അദ്ധ്യക്ഷനായ സമിതി പഠനം നടത്താനാണ് ഉത്തരവ്. വകുപ്പുതലവനും ധനവകുപ്പ്, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് എന്നിവയുടെ പ്രതിനിധികളും അംഗങ്ങളായിരിക്കും. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോൾ അധികമാകുന്ന ജീവനക്കാരെ പുനർവിന്യസിപ്പിക്കണമെന്ന ഭരണപരിഷ്കരണ കമ്മീഷന്റെയും വിവിധ പഠനസമിതികളുടെയും നിർദ്ദേശം കണക്കിലെടുത്താണ് പുതിയ ശ്രമം. കോവിഡിനുശേഷമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 33,000-ഓളം കരാർ ജീവനക്കാർ അധികമാണെന്ന് കണ്ടെത്തിയിരുന്നു. പല വകുപ്പുകളിലും ആവശ്യത്തിലേറെ ജീവനക്കാരുള്ളപ്പോഴാണ് വീണ്ടും കരാർ നിയമനം നടത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് അധിക തസ്തികകൾ കണ്ടെത്താൻ തീരുമാനിച്ചിരുന്നത് കോവിഡ്‌ കാരണം മുടങ്ങി. അപ്രസക്തവിഭാഗങ്ങൾ നിർത്തലാക്കാനും രണ്ടായിരത്തോളം ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്കും മറ്റും മാറ്റാനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തീരുമാനിച്ചെങ്കിലും നടന്നില്ല.

 

shortlink

Post Your Comments


Back to top button