Latest NewsArticleIndiaNewsInternationalWriters' Corner

‘ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ 2050ൽ നമുക്ക് നിലനില്‍ക്കാന്‍ മൂന്ന് ഭൂമികൂടി വേണ്ടിവരും’

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുകയാണ്. നമ്മുടെ വീടുകൾക്ക് പുറത്താണ് നാമെല്ലാവരും താമസിക്കുന്ന യഥാർത്ഥ വീട്. ഭാവി തലമുറകൾക്കായി അത് സംരക്ഷിക്കുന്നത് എന്നത്തേക്കാളും നിർണ്ണായകമാണ്. നമ്മുടെ സ്വാഭാവിക ചുറ്റുപാടുകളെ സംരക്ഷിക്കാൻ ലോക പരിസ്ഥിതി ദിനം എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ലോകം ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ 2050 ആകുന്നതോടെ ഭൂമിയിലെ ജനസംഖ്യ 960 കോടിയിലധികമാകും. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും രീതി, നിലവിലെ സ്ഥിതിയിൽ തന്നെ തുടരുകയാണെങ്കില്‍, അപ്പോഴേക്കും നമുക്ക് നിലനില്‍ക്കാന്‍ മൂന്ന് ഭൂമികൂടി വേണ്ടിവരും.

ഇതോടൊപ്പം, വർദ്ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം ജീവിതം ദുസ്സഹമാക്കും. നിലവിൽ ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.

ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍: സൂപ്പർ താരങ്ങൾ പുറത്ത്

ഇതിനെ പ്രതിരോധിക്കാൻ വനങ്ങൾ സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും, കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുന്നതിലൂടെ, ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങളുടെ പ്രവർത്തനം പരമാവധി കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

മനുഷ്യരാശിയുടെ ക്ഷേമം, പരിസ്ഥിതി, സാമ്പത്തികാവസ്ഥായുടെ പരിപാലനം എന്നിവയൊക്കെ ആത്യന്തികമായി അശ്രയിച്ചിരിക്കുന്നത്, പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത പൂര്‍ണമായ ഉപയോഗത്തിലാണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും വ്യക്തികൾ, സംരംഭങ്ങൾ, സമൂഹം എന്നിവയുടെ പ്രബുദ്ധമായ അഭിപ്രായത്തിനും ഉത്തരവാദിത്തമുള്ള പെരുമാറ്റത്തിനും അടിത്തറ പാകാനുള്ള അവസരമാണ് ഈ ദിനാചരണം നമുക്ക് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button