News

അന്താരാഷ്ട്ര കാരിക്കേച്ചർ പ്രദർശനവും ബാദുഷ അനുസ്മരണവും

എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്ക് സാംസ്കാരിക കേന്ദ്രത്തില്‍

കൊച്ചി : കാര്‍ട്ടൂണിസ്റ്റും സ്പീഡ് കാരിക്കേച്ചറിസ്റ്റുമായിരുന്ന കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ പ്രഥമ ചരമ ദിനമായ ജൂണ്‍ രണ്ട് വ്യാഴാഴ്ച്ച അന്താരാഷ്ട്ര കാരിക്കേച്ചർ പ്രദർശനവും ബാദുഷ അനുസ്മരണവും നടക്കും. ഇക്കഴിഞ്ഞ മേയ് 14 ന് പനമ്പിള്ളി നഗര്‍ ലോറം അങ്കണത്തില്‍ ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടിയും ഭിന്നശേഷിയുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഇരുപതടി നീളത്തിലുള്ള ബിഗ്‌ കാന്‍വാസ് ഡൂഡിൽ വിസ്മയത്തോടെയുമാണ് ബാദുഷ അനുസ്മരണ പരിപാടിയായ ‘കാര്‍ട്ടൂണ്‍മാൻ ജൂൺ 2’ – നു സമാരംഭമായത്.

എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്ക് സാംസ്കാരിക കേന്ദ്രത്തില്‍ ‘കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2’ – വിൽ കാരിക്കേച്ചർ കാർട്ടൂൺ പ്രദർശനവും അനുസ്മരണ ചടങ്ങും ജൂൺ 2നു രാവിലെ 9.30 ന് ആരംഭിക്കും. ഇതോടൊപ്പം ചിത്ര-കാര്‍ട്ടൂണ്‍ രചന മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാന ചടങ്ങും ഉണ്ടാകും.

read also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 381 കേസുകൾ

അന്താരാഷ്ട്ര കാരിക്കേച്ചർ കാർട്ടൂൺ പ്രദർശനം കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മുതിർന്ന കാർട്ടൂണിസ്റ്റുകളായ ബാലചന്ദ്രൻ, അരവിന്ദൻ, പ്രസന്നൻ ആനിക്കാട്, സജ്ജീവ് ഉൾപ്പെടെ കേരളത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന പരിപാടിയിൽ, എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം.) വൃന്ദാ മോഹന്‍ദാസ്‌, ജി സി ഡി എ ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ള, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍.ബാലമുരളീകൃഷ്ണന്‍, വാര്‍ഡ്‌ കൌണ്‍സിലര്‍ ശാന്താ വിജയന്‍, ചിത്രകാരിയും വ്യവസായ സംരംഭകയുമായ ഷീലാ കൊച്ചൌസേഫ്, കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം സി ദിലീപ് കുമാർ, പ്രശസ്ത പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ മാധവന്‍കുട്ടി നന്ദിലേത്ത്, പ്രശസ്ത ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പി, പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ജിതേഷ് ദാമോദർ തുടങ്ങിയ പ്രമുഖര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

പ്രദര്‍ശനത്തില്‍ കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ രചനകളും വിദേശത്തും ഇന്ത്യയിലുമുള്ള വിവിധ കാരിക്കേച്ചറിസ്റ്റുകള്‍ ബാദുഷയെ വരച്ച രചനകളും ഉണ്ടാകും. ഇതോടൊപ്പം, കേരളത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നുള്ള കാരിക്കേച്ചറിസ്റ്റുകള്‍ പ്രദര്‍ശനം സന്ദര്‍ശിക്കുന്ന എല്ലാപേര്‍ക്കും കാരിക്കേച്ചറുകള്‍ സൗജന്യമായി വരച്ചു നല്‍കും.

കാര്‍ട്ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെല്‍നസ് കെയറിന്‍റെയും ലേണ്‍വെയര്‍ കിഡ്സിന്‍റെയും സി എസ് ആര്‍ ഡിവിഷനുകളും ഒത്തു ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

———————————————————-
കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി 81370 33177 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

shortlink

Post Your Comments


Back to top button