ErnakulamKeralaNattuvarthaLatest NewsNews

കാര്‍ട്ടൂണിസ്റ്റ് ബാദുഷ അനുസ്മരണവും അന്താരാഷ്ട്ര കാരിക്കേച്ചർ പ്രദർശനവും ഇടപ്പള്ളിയിൽ  സംഘടിപ്പിച്ചു

കൊച്ചി : കാര്‍ട്ടൂണിസ്റ്റും സ്പീഡ് കാരിക്കേച്ചറിസ്റ്റുമായിരുന്ന കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ പ്രഥമ ചരമ ദിനമായ ജൂണ്‍ രണ്ടിന് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്ക് സാംസ്കാരിക കേന്ദ്രത്തില്‍ കാര്‍ട്ടൂണ്‍മാന്‍ കാരിക്കേച്ചർ കാർട്ടൂൺ പ്രദർശനവും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. ഇതോടൊപ്പം ചിത്ര-കാര്‍ട്ടൂണ്‍ രചന മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനദാന ചടങ്ങും നടന്നു. അന്താരാഷ്ട്ര കാരിക്കേച്ചർ കാർട്ടൂൺ പ്രദർശനം കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ബാദുഷ വരച്ച കാരിക്കേച്ചർ അനശ്ചാദനം ചെയ്തു കൊണ്ടാണ് മേയർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.

സ്പീഡ് കാരിക്കേച്ചറിസ്റ്റ് സജീവ് ബാലകൃഷ്ണൻ, ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻ പിള്ളയെയും ഡെപ്യൂട്ടി കളക്ടർ വൃന്ദാ മോഹൻദാസിനെയും ദ്രുത വരകളിലൂടെ കാരിക്കേച്ചറിനുള്ളിലാക്കി. മുതിർന്ന കാർട്ടൂണിസ്റ്റുകളായ ബാലചന്ദ്രൻ, അരവിന്ദൻ, പ്രസന്നൻ ആനിക്കാട്, സജീവ് ബാലകൃഷ്ണൻ ഉൾപ്പെടെ കേരളത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകൾ പരിപാടിയിൽ പങ്കെടുത്തു.

കശ്മീരിനെ കലാപഭൂമിയാക്കാനുള്ള ശ്രമം, അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

എറണാകുളം മുൻ ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം.) വൃന്ദാ മോഹന്‍ദാസ്‌, ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍ പിള്ള, വാര്‍ഡ്‌ കൗണ്‍സിലര്‍ ശാന്താ വിജയന്‍, ആർട്ടിസ്റ്റും വീ സ്റ്റാർ ക്രിയേഷൻസ് സ്‌ഥാപകയുമായ വ്യവസായ സംരംഭക ഷീലാ കൊച്ചൗസേപ്പ്, കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ, പ്രശസ്ത പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ മാധവന്‍കുട്ടി നന്ദിലേത്ത്, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ്, സെക്രട്ടറി രവി, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ സനു സത്യൻ, എ.എ. സഹദ്, ഹസ്സൻ കോട്ടേപ്പറമ്പിൽ, ഷാനവാസ്‌ മുടിക്കൽ, ബഷീർ കീഴിശ്ശേരി, അസീസ് കരുവാരക്കുണ്ട്, പ്രിൻസ്, സുരേഷ്, ഹരീഷ് മോഹനൻ, ബാലചന്ദ്രൻ ഇടുക്കി, അബ്ബ വാഴൂർ, ആസിഫ് അലി കോമു, ആശിഷ് തോമസ്, ഡോ. ജിൻസി സൂസൻ മത്തായി, സൗരഭ് സത്യൻ, ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

പ്രദര്‍ശനത്തില്‍ കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ രചനകളും വിദേശത്തും ഇന്ത്യയിലുമുള്ള വിവിധ കാരിക്കേച്ചറിസ്റ്റുകള്‍ ബാദുഷയെ വരച്ച രചനകളും ഏറെ ശ്രദ്ധേയമായി. ഇതോടൊപ്പം, കേരളത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നുള്ള കാരിക്കേച്ചറിസ്റ്റുകള്‍ പ്രദര്‍ശനം സന്ദര്‍ശിച്ച എല്ലാവര്‍ക്കും കാരിക്കേച്ചറുകള്‍ സൗജന്യമായി വരച്ചു നല്‍കി.

കാര്‍ട്ടൂണ്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമായി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും, ലോറം വെല്‍നസ് കെയറിന്‍റെയും ലേണ്‍വെയര്‍ കിഡ്സിന്‍റെയും സി.എസ്.ആര്‍ ഡിവിഷനുകളും ഒത്തു ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്

shortlink

Post Your Comments


Back to top button