KeralaCinemaMollywoodLatest NewsNewsEntertainment

‘ത‍ൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് ശ്വാസം മുട്ടുന്നു’: സിദ്ദിഖ്

തൃക്കാക്കര: കൊച്ചിയിൽ ആക്രമിക്കപ്പെട്ട അതിജീവത തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടൻ സിദ്ദിഖ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു താരം. തെരഞ്ഞെടുപ്പ് സമയത്ത് നടിയെ ആക്രമിച്ച കേസ് വീണ്ടും ചർച്ചയായതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. താനാണെങ്കിൽ ജഡ്ജിയെ വിശ്വാസമില്ലെങ്കിൽ മാറ്റണമെന്ന് ആവശ്യപ്പെടില്ലെന്നും, പകരം വിധി എതിരായാൽ മേൽക്കോടതിയെ സമീപിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

‘100 ശതമാനം വോട്ടിങ് ഉണ്ടാകണം എന്നാണ് ആഗ്രഹം. ജനാധിപത്യ വിശ്വാസികളെല്ലാം വോട്ടു ചെയ്യണം. സ്ഥാനാർത്ഥികൾ ഊന്നല്‍ കൊടുത്തു സംസാരിച്ചത് തൃക്കാക്കരയിലെ വികസനത്തേക്കുറിച്ചാണ്. എന്റെ അദ്ഭുതമെന്തെന്നാൽ ത‍ൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് നമുക്കെല്ലാം ശ്വാസം മുട്ടുകയാണ്. എല്ലാ റോഡുകളും വൺവേ ആക്കുകയാണെങ്കിൽ ഗതാഗതക്കുരുക്ക് കുറച്ചു കുറഞ്ഞുകിട്ടും. വിദേശ രാജ്യങ്ങളിൽ അങ്ങനെയാണ്. സമാധാനത്തോടെ ശ്വാസം വിട്ടു ജീവിക്കുന്നതിന് ഒരു മാറ്റമാണു വേണ്ടത്. സിൽവർ ലൈനിന്റെ അത്യാവശ്യം എന്താണെന്ന് എനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല’, സിദ്ദിഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button