KeralaLatest NewsNews

‘മോദി സർക്കാരിന്റെ നിശ്ചയ ദാർഢ്യമാണ് കിടപ്പാടം നഷ്ടപ്പെടുമായിരുന്ന ആയിരക്കണക്കിന് മലയാളികളെ രക്ഷിച്ചത്‌’:സന്ദീപ് വാര്യർ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ തീരുമാനത്തിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദേപ് വാര്യർ. സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തെ തകർക്കുന്ന കമ്മീഷൻ റെയിൽ അനുവദിക്കില്ല എന്ന നരേന്ദ്ര മോദി സർക്കാരിന്റെ നിശ്ചയ ദാർഢ്യമാണ് കിടപ്പാടം നഷ്ടപ്പെടുമായിരുന്ന ആയിരക്കണക്കിന് മലയാളികളെ രക്ഷിച്ചതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

‘കമ്മീഷൻ റെയിൽ ഉപേക്ഷിച്ചു. ഒരു വകയ്ക്കും കേന്ദ്രം സമ്മതിക്കുന്നില്ല. കെ റെയിൽ കമ്മീഷൻ കൊണ്ട് എൻഡിടിവി സ്വന്തമാക്കമെന്നുള്ള സിപിഎം സ്വപ്നവും തകർന്നു. സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തെ തകർക്കുന്ന കമ്മീഷൻ റെയിൽ അനുവദിക്കില്ല എന്ന നരേന്ദ്ര മോദി സർക്കാരിന്റെ നിശ്ചയ ദാർഢ്യമാണ് കിടപ്പാടം നഷ്ടപ്പെടുമായിരുന്ന ആയിരക്കണക്കിന് മലയാളികളെ രക്ഷിച്ചത്‌. കേരളം മോദിജിയോട് നന്ദി പറയുന്നു, ഈ കെ കൊള്ളക്കാരിൽ നിന്ന് മലയാളികളെ രക്ഷിച്ചതിന്’, സന്ദീപ് വ്യക്തമാക്കി.

അതേസമയം, പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ലെന്ന് തീരുമാനം. താൽക്കാലികമായി പദ്ധതി ഉപേക്ഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരെയെല്ലാം ഉടൻ തന്നെ തിരിച്ച് വിളിക്കും. തുടര്‍നടപടികള്‍ കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം മതിയന്നാണ് രാഷ്ട്രീയ തീരുമാനം. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് സിൽവര്‍ ലൈൻ മരവിപ്പിക്കുന്നത്. സിൽവർലൈൻ പദ്ധതി കേരളത്തിൽ അടുത്തിടെ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാക്കിയ സംഭവമാണ്. സി.പി.എം മന്ത്രിമാരും സർക്കാരും പദ്ധതിയെ കുറിച്ച് വലിയ കൊട്ടിഘോഷങ്ങൾ ആയിരുന്നു നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button