Latest NewsKeralaNewsBusiness

കെടിഡിസി: കാരവൻ ടൂറിസം പാക്കേജ് അവതരിപ്പിച്ചു

കുമരകം-വാഗമൺ-തേക്കടി എന്നീ റൂട്ടിലാണ് ആദ്യ പാക്കേജ് സംഘടിപ്പിക്കുക

പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സമ്മാനിക്കാൻ സംസ്ഥാനത്തെ ആദ്യ കാരവൻ ടൂറിസം പാക്കേജിന് തുടക്കം. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷനാണ് (കെടിഡിസി) കാരവൻ പാക്കേജിന് തുടക്കം കുറിച്ചത്. സൗജന്യ പ്രഭാത ഭക്ഷണവും പാർക്കിങ്ങും ലഭ്യമാക്കുന്ന ‘കാരവൻ ഹോളിഡേയ്സ്’ പാക്കേജിന് മിതമായ നിരക്കാണ് ഈടാക്കുന്നത്.

ഒരു കാരവനിൽ നാലു മുതിർന്നവർക്കും രണ്ടു കുട്ടികൾക്കുമാണ് യാത്ര ചെയ്യാൻ സാധിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ പാക്കേജിൽ ഒരു സഞ്ചാരി നികുതി ഒഴികെ 3,999 രൂപ നൽകണം. യാത്രയ്ക്കും ഒരു രാത്രിയിലെ താമസത്തിനുമാണ് ഈ തുക ഈടാക്കുന്നത്.

Also Read: കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്

കുമരകം-വാഗമൺ-തേക്കടി എന്നീ റൂട്ടിലാണ് ആദ്യ പാക്കേജ് സംഘടിപ്പിക്കുക. രാവിലെ കുമരകം കായലോരത്ത് നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയോടെ വാഗമണ്ണിൽ എത്തും. അടുത്ത ദിവസമാണ് തേക്കടിയിലേക്ക് യാത്ര തിരിക്കുന്നത്. കൂടാതെ, സൗജന്യ വെജിറ്റേറിയൻ പ്രഭാത ഭക്ഷണം, ലഘുഭക്ഷണം എന്നിവ കാരവനിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button