Latest NewsUAENewsInternationalGulf

ചൈനീസ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

അബുദാബി: ചൈനീസ് പ്രസിഡന്റ് ഷി ജിംൻ പിംഗുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു.

Read Also: കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ല: ഇനിയൊരിക്കലും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍

യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. പുതിയ യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദിന് ഷി ജിൻ പിംഗ് അഭിനന്ദനം അറിയിച്ചു.

യുഎഇ ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ ശൈഖ് മുഹമ്മദിന് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും മെച്ചപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ചും നേതാക്കൾ സംസാരിച്ചു.

Read Also: ‘കമന്റിൽ തെറിവിളി, ആഭാസം പറച്ചിൽ, അവർ തമ്മിലുള്ള സെക്‌സിന്റെ വർണന !! എന്തൊക്കെ സൈസ്‌ ഞരമ്പുരോഗികളാണോ’: ഡോ. ഷിംന അസീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button