Latest NewsNewsIndiaCrime

ഭർത്താവിന് അവിഹിത ബന്ധം: കാമുകിയെ കൂട്ടബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകി ഭാര്യ, ദൃശ്യങ്ങൾ ചിത്രീകരിച്ചു

ഹൈദരാബാദ്: ഭർത്താവിന്റെ കാമുകിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകി യുവതി. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗർ കോളനിയിലെ ഗായത്രിയാണ് ഭർത്താവിന്റെ കാമുകിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയത്. തന്റെ ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം തോന്നിയ ഗായത്രി, അഞ്ച് ഗുണ്ടകളെ വാടകയ്‌ക്കെടുത്ത് കാമുകിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇരയുടെ പരാതിയിൽ മുഖ്യപ്രതി ഗായത്രി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Also Read:പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി ഗുളികകള്‍ ഗുണമോ ദോഷമോ? അറിയാം യാഥാർത്ഥ്യം

മെയ് 26 വ്യാഴാഴ്ച ആണ് ശ്രീരാംനഗർ കോളനിയെ ഞെട്ടിച്ച സംഭവം നടന്നത്. ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയോട് പ്രതികാരം ചെയ്യാൻ ഗായത്രി പദ്ധതിയിടുകയായിരുന്നു. യു.പി.എസ്‌.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തും ഇരയായ യുവതിയും സുഹൃത്തുക്കളായത്. ഈ യുവതി ശ്രീകാന്തിന്റെയും ഗായത്രിയുടെയും വീട്ടിലെ നിത്യസന്ദർശകയായിരുന്നു. 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ ദമ്പതികളുടെ വീട്ടിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്.

ഇതിനിടെ ഭർത്താവും യുവതിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചുതുടങ്ങി. യുവതിയുമായി ഗായത്രി പല തവണ വഴക്കുണ്ടാക്കി. ഇതേത്തുടർന്ന് യുവതി ഇവിടെ നിന്നും മാറി താമസിച്ചു. മെയ് 26 ന് ഗായത്രി യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെ എത്തിയപ്പോൾ അഞ്ച് വാടക ഗുണ്ടകൾ ഗായത്രിയുടെ വീട്ടിൽ ഉണ്ടായിരുന്നു. ഇവർ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ ഇവർ ചിത്രീകരിച്ചു. പോലീസിനെ സമീപിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button