Latest NewsNewsIndia

മാസ്‌കും ഹെല്‍മെറ്റും ധരിക്കാതെ നിയമം ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം: ഹൈക്കോടതി നിര്‍ദ്ദേശം

പൊലീസും നിയമം പാലിക്കണം: ഹൈക്കോടതി

ന്യൂഡല്‍ഹി: പൊലീസും നിയമം പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. മാസ്‌കും ഹെല്‍മെറ്റും ധരിക്കാതെ നിയമം ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഗ്വിയാണ് പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്. ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് പൊലീസെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read Also: യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ആഭ്യന്തര മന്ത്രാലയം സര്‍ക്കുലറുകള്‍ പുറത്തിറക്കിയിട്ടും കൊവിഡ് -19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുകയും നടപ്പിലാക്കാതിരിക്കുകയും ചെയ്തതിന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഷാലെന്‍ ഭരദ്വാജ് നല്‍കിയ അപ്പീലിലാണ് നടപടി.

ഡ്യൂട്ടി സമയത്ത് മാസ്‌ക് ധരിക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള നിരവധി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ പൊലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ, നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഡല്‍ഹി പൊലീസിലെ ആരെങ്കിലും ഡ്യൂട്ടിസമയത്ത് മാസ്‌ക് ധരിക്കാതിരിക്കുകയോ ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button