Latest NewsNewsIndia

‘ഇനി മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ല’: ദിലീപ് ഘോഷിനെ വിലക്കി ബിജെപി

ന്യൂഡൽഹി: ദിലീപ് ഘോഷിനെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും വിലക്കി ബിജെപി. ബിജെപി ഉപാധ്യക്ഷനും രാജ്യസഭ അംഗവുമാണ്‌ അദ്ദേഹം. ദിലീപിന്റെ വാക്കുകൾ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് കത്തിലൂടെ അദ്ദേഹത്തെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദ്ദേശപ്രകാരമാണ് കത്തയച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ പാർട്ടിയോടുള്ള പ്രതിബദ്ധത തർക്കമില്ലാത്തതാണെന്നും സംസ്ഥാന നേതൃത്വത്തിലെ ചില വ്യക്തികളെ മോശമാക്കി കൊണ്ടുള്ള പ്രസ്താവനകൾ ഒഴിവാക്കാമായിരുന്നുവെന്നും കത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ പാർട്ടിയെയും നേതാക്കന്മാരെയും വിമർശിക്കുന്ന തരത്തിലാണെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകളെല്ലാം തന്നെ പാർട്ടിക്ക് കടുത്ത അപമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ദിലീപ് മുൻപും ബംഗാളിലെ ബിജെപി നേതാക്കൾക്കെതിരെ വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button