CricketLatest NewsNewsSports

ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു: സഞ്ജു പുറത്ത്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് വെ‌ബ്‌സൈറ്റായ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ. രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ച മലയാളി നായകന്‍ സഞ്ജു സാംസണ് ഇലവനില്‍ ഇടം നേടാനായില്ല. കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പാണ്ഡ്യയാണ് പ്ലേയിംഗ് ഇലവന്റെ നായകൻ.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ക്വിന്‍റണ്‍ ഡികോക്കും രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. ഡികോക്കാണ് വിക്കറ്റ് കീപ്പറും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ യുവതാരം രജത് പടിദാറാണ് മൂന്നാം നമ്പറില്‍. മുംബൈ ഇന്ത്യന്‍സിന്‍റെ സൂര്യകുമാര്‍ യാദവാണ് പ്ലേയിംഗ് ഇലവനിൽ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക.

പഞ്ചാബ് കിംഗ്‌സിന്റെ സൂപ്പർ ഓൾ റൗണ്ടർ ലിയാം ലിവിംഗ്‌സ്റ്റണാണ് അഞ്ചാമത്. ആറാമതായി ക്രീസിലെത്തുന്നത് ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി കീരിടത്തിലേക്ക് നയിച്ച ഹര്‍ദ്ദിക് പാണ്ഡ്യയാണ്. 335 റണ്‍സും 17 വിക്കറ്റുമായി ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്ദ്രേ റസലാണ് ഏഴാമത്.

Read Also:- പ്രഭാത ഭക്ഷണത്തിനൊപ്പം പാല്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

സീസണിന്‍റെ കണ്ടെത്തല്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളിലൊരാളായ ലഖ്‌നൗവിന്‍റെ മൊഹ്‌സീന്‍ ഖാനാണ് പ്രധാന പേസർ. മൊഹ്‌സീനൊപ്പം പേസർ നിരയിൽ ഉമേഷ് യാദവും ഖലീല്‍ അഹമ്മദും അണിനിരക്കും. രാജസ്ഥാന്‍റെ യുസ്‌വേന്ദ്ര ചാഹലാണ് ഏക സ്പിന്നർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button