Latest NewsNewsIndia

‘ഗ്യാൻവാപി ഒരു മസ്ജിദാണ്, അത് മസ്ജിദായി തന്നെ തുടരും’: സർവ്വേ ദൃശ്യങ്ങൾ പുറത്തുവന്നതിനെതിരെ ഒവൈസി

വാരണാസി: ഗ്യാൻവാപി മസ്ജിദിലെ സർവ്വേ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം പ്രസിഡന്റും ലോക്‌സഭാ എം.പിയുമായ അസദുദ്ദീൻ ഒവൈസി. സർവ്വേ ദൃശ്യങ്ങൾ ചോർന്നതിനെ എതിർത്ത ഒവൈസി, ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും പറഞ്ഞു. സംപ്രേക്ഷണം ചെയ്യുന്ന ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഒവൈസി പറഞ്ഞു.

‘ഗ്യാൻവാപി ഒരു മസ്ജിദായിരുന്നു. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ആരോപണവിധേയമായ സർവ്വേ വീഡിയോകൾ മാധ്യമങ്ങളിൽ പ്ലേ ചെയ്യുന്നത് തെറ്റാണ്. ഇത്തരം വിശദാംശങ്ങൾ മാധ്യമങ്ങളിൽ പ്ലേ ചെയ്യരുതെന്ന് സുപ്രീം കോടതി ജഡ്ജിമാർ പോലും പറഞ്ഞിട്ടുണ്ട്. ആരാണ് ഇത്തരം വീഡിയോകൾ തിരഞ്ഞെടുത്ത് ചോർത്തുന്നത്? നിങ്ങൾക്ക് വീഡിയോ ചോർത്താം, നിങ്ങൾക്ക് എന്തും ചെയ്യാം, 1991 ലെ ഒരു നിയമം (ആരാധനാലയ നിയമം) ഉണ്ട്. 1991ലെ നിയമം, 1947ലെ മസ്ജിദായിരുന്നു അത് (ഗ്യാൻവാപി), ഇപ്പോൾ മസ്ജിദാണ്, അത് മസ്ജിദായി തുടരും’, ഒവൈസി ഉറപ്പിച്ചു പറഞ്ഞു. വിഷയത്തിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

Also Read:ബീഹാറിലെ തെരുവു വിളക്കുകൾ ഇനി സൗരോർജ്ജത്തിലേക്ക്

അതേസമയം, ഗ്യാൻവാപി മസ്ജിദിലെ സർവ്വേ ദൃശ്യങ്ങൾ അനുമതിയില്ലാതെ പ്രദർശിപ്പിക്കരുതെന്ന് വാരാണസി ജില്ലാ കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. കോടതി നിർദ്ദേശപ്രകാരം കക്ഷികൾക്ക് നൽകിയ ദൃശ്യങ്ങളാണ് ഇന്നലെ മാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ ചോർത്തരുത് എന്ന നിർദ്ദേശം സുപ്രീം കോടതി നേരത്തെ തന്നെ നൽകിയിരുന്നു. ഇതിനു വിരുദ്ധമായാണ് ദൃശ്യം പ്രചരിപ്പിച്ചതെന്ന് മസ്ജിദ് കമ്മിറ്റി ആരോപിച്ചു. മസ്ജിദ് അടച്ചു പൂട്ടണം എന്ന ഹർജി വാരാണസി ഫാസ്റ്റ് ട്രാക്ക് കോടതി അടുത്ത മാസം എട്ടിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button