CricketLatest NewsNewsSports

ഐപിഎല്ലിലെ മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് കെവിന്‍ പീറ്റേഴ്സൺ

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇംഗ്ലണ്ട് നായകൻ കെവിന്‍ പീറ്റേഴ്സൺ. രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ച മലയാളി നായകന്‍ സഞ്ജു സാംസണ് ഇലവനില്‍ ഇടം നേടാനായില്ല. കിരീടം നേടിയ ഗുജറാത്ത് ടീമിൽ നിന്നും മൂന്ന് പേര്‍ മാത്രമാണ് ഇടം നേടിയത്.

ജോസ് ബട്‌ലറും ക്വിന്‍റണ്‍ ഡീ കോക്കുമാണ് പീറ്റേഴ്സന്‍റെ ടീമിലെ ഓപ്പണര്‍മാര്‍. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെഎല്‍ രാഹുലാണ് മൂന്നാം നമ്പറില്‍. ഗുജറാത്ത് നായകന്‍ ഹര്‍ദ്ദിക് പാണ്ഡ്യ നാലാമതും പ‍ഞ്ചാബ് കിംഗ്സ് താരം ലിയാം ലിവിംഗ്‌സ്റ്റണ്‍ അഞ്ചാം നമ്പറിലും ഇടം നേടി.

ഫിനിഷർ റോളിൽ ഡേവിഡ് മില്ലറും ആര്‍ അശ്വിനുമുണ്ട്. സ്പിന്നറായി രാജസ്ഥാന്‍റെ യുസ്‌വേന്ദ്ര ചാഹല്‍ എത്തുമ്പോള്‍ പേസര്‍മാരായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ജോഷ് ഹേസല്‍വുഡും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഉമ്രാന്‍ മാലിക്കുമാണുള്ളത്.

Read Also:- ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാൻ ജിഞ്ചര്‍ ടീ

കെവിന്‍ പീറ്റേഴ്സണ്‍ തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവന്‍: ജോസ് ബട്‌ലർ, ക്വിന്റൺ ഡി കോക്ക് (WK), കെഎൽ രാഹുൽ, ഹര്‍ദ്ദിക് പാണ്ഡ്യ, ലിയാം ലിവിംഗ്‌സ്റ്റൺ, ഡേവിഡ് മില്ലർ, രവി അശ്വിൻ, രാഹുൽ തെവാട്ടിയ, ഉമ്രാൻ മാലിക്, യുസ്‌വേന്ദ്ര ചാഹൽ, ജോഷ് ഹേസൽവുഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button