Latest NewsNewsIndia

‘പുതിയ അദ്ധ്യായം’ രാഷ്‌ട്രീയ പ്രവേശനമല്ല: വ്യക്തമാക്കി ഗാംഗുലി

കൊൽക്കത്ത: അഭ്യൂഹങ്ങൾക്ക് വിട നൽകി, ട്വീറ്റിൽ വിശദീകരണമായി സൗരവ് ഗാംഗുലി. മൂന്ന് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതത്തിനൊടുവിൽ ജീവിതത്തിന്റെ ‘പുതിയ അദ്ധ്യായ’ത്തിലേക്ക് കടക്കുന്നതായുള്ള ട്വീറ്റിനാണ് ഗാംഗുലി വിശദീകരണം നൽകിയത്. സേവനം എന്ന നിലയിൽ താൻ ഉദ്യേശിച്ചത്, രാഷ്ട്രീയ പ്രവേശനമല്ലെന്നും ലോകമാകെയുള‌ള വിദ്യാ‌ർത്ഥികൾക്കായി ഒരു ‘എഡ്യുക്കേഷൻ ആപ്പ്’ ആണെന്നും ഗാംഗുലി വ്യക്തമാക്കി.

ഗാംഗുലിയുടെ പോസ്‌റ്റ് വന്നതോടെ അദ്ദേഹം ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്നും രാഷ്‌ട്രീയത്തിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നും അഭ്യൂഹമുയർന്നിരുന്നു. അതേസമയം, ഗാംഗുലി ബിസിസിഐ അദ്ധ്യക്ഷ പദവി ഒഴിഞ്ഞിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ അറിയിച്ചു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഗാംഗുലി രംഗത്ത് വന്നത്.

കോവിഡ് പ്രതിരോധം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

1992 മുതൽ ക്രിക്കറ്റിനൊപ്പം നീങ്ങിയ യാത്ര 2022 ഓടെ 30 വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്നും ജനങ്ങൾ തന്നെ ഏറെ പിന്തുണച്ചെന്നും ഗാംഗുലി പറഞ്ഞു. ഇപ്പോൾ നിരവധി ജനങ്ങളെ സഹായിക്കാൻ വഴിയൊരുക്കുന്ന, ചില കാര്യങ്ങൾ തുടങ്ങുകയാണെന്നും ജീവിതത്തിന്റെ പുതിയ അധ്യായത്തിൽ, ജനങ്ങളുടെ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി വ്യക്തമാക്കി. ഇതാണ് ഊഹാപോഹങ്ങൾക്ക് വഴിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button