MalappuramKeralaNattuvarthaLatest NewsNews

ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തു : യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി

ഒഴൂർ തയ്യാല സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറാണ് പരാതിയുമായി രംഗത്തെത്തിയത്

മലപ്പുറം: ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ഒഴൂർ തയ്യാല സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീറാണ് പരാതിയുമായി രംഗത്തെത്തിയത്. താനൂര്‍ പൊലീസ് പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി.

ശനിയാഴ്ച ആയിരുന്നു സംഭവം. ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്ത തന്നെ പൊലീസ് തടഞ്ഞു നിര്‍ത്തി. പിഴ ഒടുക്കാന്‍ തയ്യാറായെങ്കിലും പൊലീസ് തന്നോട് മോശമായി സംസാരിച്ചെന്നും ഒടുവില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

Read Also : ‘ഇനി മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ല’: ദിലീപ് ഘോഷിനെ വിലക്കി ബിജെപി

ലാത്തി കൊണ്ട് അടിക്കുകയും കൈകൊണ്ട് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്‌തെന്ന് തന്‍വീര്‍ പറഞ്ഞു. പിന്നീട് ബൂട്ടിട്ട് നെഞ്ചിലും മറ്റും ചവിട്ടുകയും കുരുമുളക് സ്പ്രേ ചെയ്യുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button