KeralaLatest NewsNews

‘പോലീസും സർക്കാരും മാറി നിന്നു, ഒന്നിപ്പിച്ചത് കോടതി’: ഇടത് പ്രൊഫൈലുകളിലൊക്കെ പൂച്ച പെറ്റുകിടക്കുകയാണെന്ന് വിമർശനം

കൊച്ചി: സ്വവർഗാനുരാഗികളായ ആദിലയ്ക്കും ഫാത്തിമ നൂറയ്ക്കും ഒരുമിച്ചു ജീവിക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീവ് വാര്യർ. ലെസ്ബിയൻ പ്രണയിനികളായ ആദിലയെയും നൂറയെയും ഒന്നിപ്പിച്ചത് ഹൈക്കോടതിയാണെന്ന് സന്ദീപ് വ്യക്തമാക്കി. ഇരുവർക്കും സഹായമൊരുക്കാതെ കൈകെട്ടി നിന്ന കേരള പോലീസിനെ സന്ദീപ് വിമർശിക്കുകയും ചെയ്തു. ഭരണഘടന സംരക്ഷണത്തെപ്പറ്റി സ്ഥിരമായി വാചകമടിക്കുന്ന കേരളത്തിലെ ഇടത് സർക്കാരും പോലീസും ഒന്നും ചെയ്തില്ലെന്നും, ഇരുവരെയും സഹായിക്കാതെ മാറി നിന്നെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

‘ആദില നസ്റിനും ഫാത്തിമ നൂറക്കും ആശംസകൾ. ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യം നിങ്ങളുടേത് കൂടിയാണ്. ഭരണഘടന സംരക്ഷണത്തെപ്പറ്റി സ്ഥിരമായി വാചകമടിക്കുന്ന കേരളത്തിലെ ഇടത് സർക്കാരും പോലീസും ഒന്നും ചെയ്യാതെ, സഹായിക്കാതെ മാറി നിന്നപ്പോൾ കോടതിയാണ് ഈ ലെസ്ബിയൻ പ്രണയിനികളെ സഹായിച്ചത്, ഒരുമിപ്പിച്ചത്. അവർ സന്തോഷമായി ജീവിക്കട്ടെ. പുരോഗമനം വായ്ത്താളമായി കൊണ്ട് നടക്കുന്ന ഇടത് പ്രൊഫൈലുകളിലൊക്കെ പൂച്ച പെറ്റുകിടക്കുകയാണ്. ഡിഫിക്കും എസ്എഫ്ഐക്കുമൊന്നും അഭിപ്രായമേ ഇല്ല. അതെന്താ നിങ്ങൾക്കൊന്നും പറയാനില്ലാത്തത്?’, സന്ദീപ് ചോദിച്ചു.

അതേസമയം, ആദിലയുടെ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച കോടതി ഇന്നലെയാണ് ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയത്. ബന്ധുക്കൾ പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശി ഫാത്തിമ നൂറയെ ആദില നസ്റിനൊപ്പം കോടതി വിട്ടയച്ചു. പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശി ആദില നസ്റിന്റെ അപേക്ഷയിലാണ് ഹൈക്കോടതി നടപടി. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കുന്നതിൽ വിലക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button