Latest NewsNewsIndia

രാജ്യത്തിന്റെ മഹത്തായ സേവനത്തിനുവേണ്ടി ‌മോദിയുടെ സൈനികനായി പ്രവർത്തിക്കും: ഹാര്‍ദിക് പട്ടേല്‍

ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഹാർദിക് അടുത്തിടെ രാജിവച്ചിരുന്നു.

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പാർട്ടി അംഗത്വമെടുത്ത ഹാർദിക് പട്ടേലിന് വൻ സ്വീകരണമൊരുക്കി ബി.ജെ.പി. രണ്ടാഴ്ച്ച മുമ്പാണ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടത്. ഗുജറാത്ത് പാർട്ടി അദ്ധ്യക്ഷനായ സി ആർ പാട്ടീലാണ് ഹാർദിക് പട്ടേലിന്റെ ബിജെപി പ്രവേശത്തിന് പിന്നിലെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഇപ്പോൾ പ്രധാമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് രാഗത്തെത്തിയിരിക്കുകയാണ് ഹാർദിക് പട്ടേൽ.

രാജ്യത്തിന്റെ മഹത്തായ സേവനത്തിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര ‌മോദിയുടെ നേതൃത്വത്തിനു കീഴിൽ താൻ ഒരു ചെറിയ സൈനികനായി പ്രവർത്തിക്കുമെന്ന് ഹാർദിക് പട്ടേൽ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് ഹർദിക് കുറിച്ചത്.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഹാർദിക് അടുത്തിടെ രാജിവച്ചിരുന്നു. രാജ്യത്തെ പ്രധാന പാർട്ടിയായ കോൺഗ്രസ് ഗുജറാത്തിലെ യഥാർത്ഥ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്നും പാർട്ടിക്കകത്തെ ചേരിപ്പോര് ചൂണ്ടി കാണിച്ച് ഹാർദിക് പട്ടേൽ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button