Latest NewsKeralaNewsIndiaBusiness

ശ്രീലങ്ക: വ്യോമയാന രംഗത്തും കൈത്താങ്ങായി ഇന്ത്യ

തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാനാണ് അനുമതി

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരുങ്ങുന്ന ശ്രീലങ്കയ്ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ. ഇത്തവണ വ്യോമയാന രംഗത്താണ് സഹായം നൽകുന്നത്. ശ്രീലങ്കൻ എയർലൈൻസിനും ശ്രീലങ്കയിലേക്കുള്ള മറ്റു വിമാനങ്ങൾക്കും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ കേന്ദ്രം അനുമതി നൽകി. തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാനാണ് അനുമതി. ബിപിസിഎൽ, ഐഒസി ഇന്ധനങ്ങളാണ് നൽകുന്നത്.

ആവശ്യമെങ്കിൽ ക്രൂ ചേഞ്ച് അനുവദിക്കുമെങ്കിലും യാത്രക്കാരെ കയറ്റാനോ ഇറക്കാനോ അനുമതിയില്ല. ലാൻഡിംഗ് ചാർജ് നൽകി വിമാനങ്ങളിൽ ഇന്ധനം നിറച്ച് മടങ്ങാം. 60,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ലാൻഡിംഗ് ചാർജായി ഈടാക്കുന്നത്. ഈ തുക വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് നൽകണം.

Also Read: വൈദ്യരത്നം: 5 ആയുർവേദ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button