Latest NewsNewsLife Style

വെള്ളക്കടലയ്ക്കുണ്ട് നിരവധി ഗുണങ്ങള്‍… അവയെക്കുറിച്ച്‌ കൂടുതല്‍ അറിയാം

 

 

ഇറച്ചിയിൽ നിന്നോ മിനിൽനിന്നോ ആണ് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുക. എന്നാല്‍, സസ്യാഹാരികള്‍ക്ക് ഇത് ലഭിക്കുന്നത് ഇലക്കറികളില്‍ നിന്നും കടലകളില്‍ നിന്നുമൊക്കെയാണ്. വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട് അവയെക്കുറിച്ച്‌ കൂടുതല്‍ അറിയാം.

ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഈ വിഷവസ്തുക്കളെ ശരീരത്ത് ബാധിക്കാതെ പ്രതിരോധിക്കുന്നു. ഫോസ്ഫേറ്റ്, അയണ്‍, മഗ്നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും, വിറ്റാമിന്‍ കെയും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കാന്‍ വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.

ആന്‍റിഓക്സിഡന്‍റ്സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ കൊളസ്ട്രോളിനെ ക്രമീകരിക്കുന്നു. ഇന്ത്യയിലെ പ്രശസ്തമായ ഭക്ഷണമാണ് വെള്ളക്കടല. നിങ്ങളുടെ തലച്ചോറിന്‍റെ വികസനത്തിന് സഹായിക്കുന്ന ഒന്നാണ് വെള്ളക്കടല. ആരോഗ്യകരമായ മുടിയുണ്ടാകാൻ വെള്ളക്കടല നല്ലതാണ്. സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് കടല. മുടി കൊഴിച്ചിലിനെ തടയാനും മുടി വളരുന്നതിനും കടല സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button