KeralaLatest NewsNews

ലോഡ്ജ് മുറിയിൽ വച്ച് കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ലോഡ്ജ് മുറിയിൽ വച്ച് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. അരുൺ ജി രാജീവ്, ദീപക് ലാൽ എന്നിവരെയാണ് പോലീസിന്റെ ഷാഡോ ടീം പിടികൂടിയത്. വട്ടിയൂർക്കാവിന് സമീപത്തുള്ള മലമുകൾ എന്ന പ്രദേശത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ അരുവിക്കര പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ദീപക്കിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് സൂചിപ്പിച്ചു.

ഇന്നലെ രാത്രിയാണ് കൊലക്കേസ് പ്രതിയായ മണിച്ചന്‍ വെട്ടേറ്റു മരിച്ചത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വച്ചായിരുന്നു സംഭവം. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഹരികുമാര്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലപ്പെട്ട മണിച്ചൻ 2011ൽ നടന്ന വഴയില ഇരട്ടക്കൊലക്കേസിലെ പ്രതിയായതിനാൽ എന്തെങ്കിലും ഗൂഡാലോചനയുണ്ടോയെന്നും പരിശോധിച്ച് വരികയാണെന്ന് റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു. മണിച്ചൻ പേരൂർക്കട പോലീസ് സ്റ്റേഷനിലേയും ഹരികുമാർ പൂജപ്പുര സ്റ്റേഷനിലേയും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് വ്യക്തമാക്കി.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണിച്ചൻ ആശുപത്രിയിൽ ചികിത്സയലിരിക്കെ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. ഹരികുമാറിന്റെ മൊഴി കൂടി രേഖപ്പെടുത്തിയാൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തതയുണ്ടാകുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button