ThiruvananthapuramKeralaNattuvarthaLatest NewsNews

അടിയന്തര മീറ്റിങ്ങിലാണ് ആമസോണ്‍ പേ ഗിഫ്റ്റുണ്ടോയെന്ന് ആരോഗ്യമന്ത്രി: പരാതിയുമായി ഡോക്ടര്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരിൽ വാട്‌സപ്പിലൂടെ തട്ടിപ്പ് നടത്താന്‍ ശ്രമം. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സപ്പ് അക്കൗണ്ടിൽ നിന്നും ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്കാണ് സന്ദേശങ്ങള്‍ ലഭിച്ചത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നുമാണ് വാട്സാപ്പ് മെസേജിൽ പറഞ്ഞിരുന്നത്.

തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ഡോക്ടറോട് ചോദിച്ചു. ഇതിൽ സംശയം തോന്നിയ ഡോക്ടര്‍ മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിക്കുകയായിരുന്നു.

കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ല: തോറ്റെങ്കിലും വോട്ടു കൂടുതല്‍ കിട്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി. വാട്‌സപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പൊലീസിന് പരാതി നല്‍കിയത്. തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button