Latest NewsNewsInternationalBusiness

കോഴി കയറ്റുമതി നിരോധിച്ച് മലേഷ്യ

പ്രതിമാസം 36 ലക്ഷം കോഴികൾ മലേഷ്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്

മലേഷ്യ: കോഴി കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തി മലേഷ്യ. കുതിച്ചുയരുന്ന ആഭ്യന്തര വിലയെ പിടിച്ചുനിർത്താനാണ് കോഴിയുടെ കയറ്റുമതി മലേഷ്യൻ സർക്കാർ നിരോധിച്ചത്.

പ്രധാനമായും സിംഗപ്പൂരിലേക്കാണ് മലേഷ്യ കോഴി കയറ്റുമതി ചെയ്യുന്നത്. കോഴിയിറച്ചിയുടെ മൂന്നിലൊന്ന് സിംഗപ്പൂർ വാങ്ങിയിരുന്നത് മലേഷ്യയിൽ നിന്നാണ്. കോഴിയിറച്ചി ചേർത്തുള്ള ഭക്ഷണത്തിന് മുൻതൂക്കം നൽകുന്ന സിംഗപ്പൂരിനാണ് മലേഷ്യയിൽ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം തിരിച്ചടിയാകുന്നത്.

Also Read: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റൻ നിലം പരിശായെന്ന് കെ സുധാകരൻ

പ്രതിമാസം 36 ലക്ഷം കോഴികൾ മലേഷ്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. സിംഗപ്പൂരിലേക്കാണ് കൂടുതൽ കയറ്റുമതി ചെയ്യുന്നത്. എന്നാൽ, നിലവിൽ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം സിംഗപ്പൂരിലെ ചിക്കൻ വിഭവങ്ങളുടെ വില കുത്തനെ കൂടാൻ കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button