KeralaLatest NewsNews

അധികാരം കിട്ടിയാല്‍ എന്തുംചെയ്യാമെന്ന് കരുതിയവര്‍ക്കുള്ള മറുപടി: യു.ഡി.എഫിന്റെ വിജയത്തിൽ സാബു ജേക്കബ്

ഭരണമികവായിരുന്നെങ്കില്‍ തൃക്കാക്കരയിലും വിജയിക്കേണ്ടതായിരുന്നുവെന്ന് കെ.കെ രമ

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. അധികാരം കിട്ടിയാല്‍ എന്തുംചെയ്യാമെന്ന് കരുതിയവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും സാബു എം ജേക്കബ് പറഞ്ഞു.

Read Also: ഉറുമ്പ് ശല്യം ഇല്ലാതാക്കണോ ? അറിയാം ചില എളുപ്പവഴികൾ

അതേസമയം, യു.ഡി.എഫിന്റെ വൻ വിജയത്തിൽ പ്രതികരിച്ച് കെ.കെ രമ എം.എല്‍.എ. പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയമെന്നും പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവന്‍റ് മാനേജ്‌മെന്‍റ് പ്രചാരണത്താലാണെന്നും അവർ പറഞ്ഞു. ഭരണമികവായിരുന്നെങ്കില്‍ തൃക്കാക്കരയിലും വിജയിക്കേണ്ടതായിരുന്നുവെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button