Latest NewsKeralaNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ രാവിലെ എട്ടു മണിയോടെ തുടങ്ങും

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടു മണിയോടെ ആരംഭിക്കും.

11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും. രാവിലെ 7.30-ന് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ എറണാകുളം മഹാരാജാസ് കോളേജിലെ സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുക്കും.

വോട്ടെണ്ണാൻ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗണ്ടിങ് ഹാളിലേക്ക് സ്ഥാനാർത്ഥികൾക്കും അവരുടെ ഇലക്ഷൻ ഏജന്റിനും കൗണ്ടിങ് ഏജന്റുമാർക്കും മാത്രമേ പ്രവേശനമുണ്ടാകൂ. ഹാളിൽ മൊബൈൽഫോൺ അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button