KeralaLatest News

തൃക്കാക്കരയിൽ പി.ടി.യെക്കാൾ ഭൂരിപക്ഷം ഉയർത്തി ഉമാ തോമസ്: ലീഡ് ആറായിരം കടന്നു

കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ ഉമ തോമസിന് ആറായിരത്തിലേറെ വോട്ടിന്റെ ലീഡ്. ആദ്യ രണ്ടു റൗണ്ടിൽ 2021ൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് ഉമയ്ക്ക് ലഭിച്ചു.

7460 ആണ് ഉമയുടെ ഏറ്റവും പുതിയ ലീഡ്. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ വോട്ടെണ്ണലാണ് ആദ്യ റൗണ്ടിൽ പുരോഗമിക്കുന്നത്. പതിനൊന്നരയോടെ പൂർണ്ണ ഫലം പുറത്തു വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button