COVID 19Latest NewsInternationalOmanGulf

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ രാജ്യത്തേക്ക് പ്രവേശനം: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ ഒമാനിലേക്ക് പ്രവേശിക്കാം. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കുന്നത്. ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ തെറ്റിദ്ധരിക്കരുത്: റഹിം

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. സിവിൽ ഏവിയേഷൻ അതോറിറ്റിയും കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നു. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ മുഷ്രിഫ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നീ രേഖകളൊന്നും ഇനി ഒമാനിലേക്കുള്ള യാത്രയ്ക്ക് ആവശ്യമില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Read Also: ‘കശ്മീരിലെ കൊലയാളികൾക്കെതിരെ കടുത്ത നടപടിയെടുക്കണം’: കേന്ദ്രസർക്കാരിനോട് മായാവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button