Latest NewsKeralaNews

പി.ടി.തോമസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് ഉമ ജയിക്കും: വി.ഡി സതീശൻ

യു.ഡി.എഫ് ചരിത്രത്തില്‍ ഏറ്റവും ചിട്ടയോടെ നടന്ന പ്രചാരണമായിരുന്നു തൃക്കാക്കരയിലേത്.

കൊച്ചി: തൃക്കാക്കരയിൽ ജനങ്ങൾ വിധിയെഴുതുന്നത് ആർക്ക്? ഫലം അറിയാൻ കാത്തിരിക്കവെ വിജയം തങ്ങൾക്ക് ആണെന്ന ഉറച്ച വിശ്വാസവുമായി കോൺഗ്രസ്. തൃക്കാക്കരയിൽ പി.ടി.തോമസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിന് ഉമ ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫ് ചരിത്രത്തില്‍ ഏറ്റവും ചിട്ടയോടെ നടന്ന പ്രചാരണമായിരുന്നു തൃക്കാക്കരയിലേതെന്നും യു.ഡി.എഫിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വിജയമാകും തൃക്കാക്കരയിലേതെന്നും സതീശൻ പറഞ്ഞു.

Read Also: ജീവനക്കാർ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും: വിരമിക്കൽ പ്രായം കുറച്ച് എയർ ഇന്ത്യ

അതേസമയം, വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും തൃക്കാക്കര തന്നെ കൈവിടില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്. പോളിഗ് ശതമാനത്തിലെ കുറവ് ഫലത്തില്‍ പ്രതിഫലിക്കില്ലെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ശതമാനത്തിലെ കുറവ് ബൂത്തടിസ്ഥാനത്തില്‍ ചിന്തിക്കുകയാണെങ്കില്‍ മരണപ്പെട്ട കണക്കെടുത്താല്‍ 10 ശതമാനത്തോളം പേരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്നും അത് ചെയ്തിട്ടില്ലെന്നും ഉമ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button