Latest NewsNewsSaudi ArabiaInternationalGulf

അവധിക്ക് പോയി മടങ്ങാത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: അവധിക്ക് പോയി തിരികെ മടങ്ങിയെത്താത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് സൗദി അറേബ്യ. എക്‌സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് മൂന്നു വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Read Also: നടപടികൾ കർശനമാക്കണം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30 നകം നടപ്പാക്കാന്‍ കേന്ദ്ര നിർദ്ദേശം

അതേസമയം, ഇത്തരക്കാർക്ക് പഴയ സ്‌പോൺസറുടെ പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയും. റീഎൻട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവർഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത (ഫാമിലി) വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുന:പ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.

Read Also: സ്ത്രീയെ ഇടിച്ച ബസ് പിന്തുടര്‍ന്ന് നിര്‍ത്തിച്ച സ്വിഗ്ഗി ബോയിയെ മർദ്ദിച്ചു: പോലീസുകാരനെ സസ്‌പെന്‍ഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button