Latest NewsKeralaCinemaNewsEntertainment

‘നിന്നെയും കൊണ്ടേ ഞാൻ പോകൂ’: ജാസ്മിന്റെ വാക്കുകൾ സത്യമായി, ഡോ. റോബിൻ ബിഗ് ബോസിൽ നിന്നും പുറത്ത് – ചിത്രങ്ങൾ

ബിഗ് ബോസ് വീട്ടിലെ 66 -ാം എപ്പിസോഡിൽ റിയാസുമായി നടത്തിയ കയ്യാങ്കളി ഡോ. റോബിന് ശരിക്കും തിരിച്ചടി ആയിരിക്കുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ഡോ. റോബിന്‍, വീട്ടില്‍ നിന്ന് പുറത്തായിരിക്കുകയാണ്. വീക്കിലി ടാസ്കിനിടെ റിയാസിനെ കായികപരമായി നേരിട്ട റോബിന്റെ ‘ചീട്ട്’ കീറുകയായിരുന്നു. തന്‍റെ കൈയില്‍ പിടിച്ച റിയാസിന്‍റെ കൈ തട്ടിമാറ്റുകയും മുഖത്തടിക്കുകയും ചെയ്തതായിരുന്നു റോബിൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഇതിന് പിന്നാലെ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. റോബിൻ പുറത്തായോ ഇല്ലയോ എന്ന കാര്യത്തിൽ ചാനൽ ഇതുവരെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. എന്നാൽ, റോബിൻ പുറത്തായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പുറത്തിറങ്ങിയ റോബിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ജാസ്മിൻ പോയപ്പോൾ റോബിനേം കൊണ്ടാണല്ലോ പോയത് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ‘ഞാൻ പോകുമ്പോൾ നിന്നെയും കൊണ്ടേ പോകൂ’ എന്ന് ജാസ്മിൻ പല തവണ പറഞ്ഞിരുന്നു. ഒടുവിൽ അത് തന്നെ നടന്നിരിക്കുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ച് സ്വയം വാക്ക് ഔട്ട് ആയ ജാസ്മിന്, പിന്നാലെയാണ് റോബിനും ബിഗ് ബോസിന്റെ പടിയിറങ്ങിയിരിക്കുന്നത്.

Also Read:സലൂണുകൾക്കും കേശാലങ്കാര സേവനകേന്ദ്രങ്ങൾക്കും പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തും: മസ്‌കത്ത് മുൻസിപ്പാലിറ്റി

മോഹന്‍ലാല്‍ വരുന്നത് വരെ സീക്രട്ട് റൂമില്‍ പാര്‍പ്പിച്ചിരുന്ന റോബിനെ ഇന്ന് പുറത്താക്കുയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഏഷ്യനെറ്റിനും ബിഗ്ഗ് ബോസിനും ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്താക്കാനായിരുന്നു എങ്കിൽ പിന്നെ എന്തിനായിരുന്നു റോബിനെ സീക്രട്ട് റൂമിൽ താമസിപ്പിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഒരാളെ ഒരു അടഞ്ഞ മുറിയില്‍ ദിവസങ്ങളോളം അടച്ചിട്ട് മെന്റല്‍ സ്ട്രസ്സ് കൊടുത്ത്, മോഹന്‍ലാല്‍ വരുന്നത് വരെ കാത്തിരുന്ന് നാണം കെടുത്തി പുറത്താക്കി. റോബിനോട് ബിഗ്ഗ് ബോസ് പക്ഷപാതം കാണിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കമന്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button