Latest NewsNewsIndia

ജെ.എന്‍.യു കാമ്പസിനുള്ളില്‍ അജ്ഞാത മൃതദേഹം

മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെ എന്‍ യു) കാമ്പസിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കാമ്പസിനകത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരിച്ചയാള്‍ക്ക് ഏകദേശം 40 വയസ് തോന്നിക്കുമെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കാമ്പസിനുള്ളില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read Also: ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുത്: നിർദ്ദേശവുമായി ഡി.ജി.സി.എ

മൃതദേഹം ജീര്‍ണിച്ച് തുടങ്ങിയിരുന്നു. ഇയാള്‍ മരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ ആയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button