രാമച്ചം, കസ്തൂരി മഞ്ഞൾ എന്നിവ ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തിൽ ചാലിച്ച് മുഖത്തുപുരട്ടുക. കുങ്കുമാദി തൈലം മുഖത്തു പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകാം. മുഖത്തെ കറുപ്പു നിറം മാറും. ഉലുവ കുതിർത്ത് അരച്ച് അൽപ്പം ഒലിവെണ്ണ ചേർത്ത് അരച്ച് മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.
പച്ചമഞ്ഞൾ നേർമയായി അരച്ച് മുഖത്തു പുരട്ടിയാൽ മുഖക്കുരു മാറി മുഖകാന്തി വർദ്ധിക്കും. ഏലാദി വെളിച്ചെണ്ണ ദിവസവും മുഖത്തു പുരട്ടാം മുഖത്തിന് നിറവും മാർദ്ദവവും കൂടും.
Post Your Comments