Latest NewsKeralaNews

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അസം സ്വദേശി അറസ്റ്റില്‍

 

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അസം സ്വദേശി അറസ്റ്റില്‍.
ഷാരൂഖാൻ എന്നു വിളിക്കുന്ന റിബുൻ അഹമ്മദിനെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലാരുമില്ലാതിരുന്ന സമയത്ത് പലതവണ പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ, പ്രതി അസമിലേക്കു കടക്കുകയായിരുന്നു. പിന്നീട്, കേരളത്തിൽ തിരിച്ചെത്തിയ ശേഷം വിവിധ സ്ഥലങ്ങളിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു.  അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്പെക്ടർ എൻ. സുരേഷ്കുമാർ, എസ്.ഐ ഗംഗാപ്രസാദ്, എ.എസ്.ഐ ആർ.വി ബൈജു, ആനന്ദകുട്ടൻ, സി.പി.ഒമാരായ ഹരി, രതീഷ്, അജിൽ, ജയശങ്കർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തിയത്. പെൺകുട്ടിയെ കൗൺസലിങ്ങിനു വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button